നടൻ ശ്രീനിവാസൻ അന്തരിച്ചു

മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ
തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമസിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു നടൻ ശ്രീനിവാസൻ . തലശ്ശേരിയിലെ പാട്യം എന്ന ദേശത്ത് സിനിമാബന്ധങ്ങളൊന്നുമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് കടന്നുവന്ന് ലയാളസിനിമയിൽ നാഴിക്കക്കല്ലുകളായ ഒരു പിടി ചിത്രങ്ങൾ എഴുതിയ അദ്ദേഹം നടനെന്ന നിലയിലും പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി.
സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം ,ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ തുടങ്ങി ഹിറ്റ്ചിത്രങ്ങൾക്ക് തിരകഥ ഒരുക്കിയിരുന്നു അദ്ദേഹം , സിനിമയുടെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടൻ ആയിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ ഈ ഒരു വിട വാങ്ങൽ തന്നെ മലയാള സിനിമയുടെ തീരാനഷ്ടം തന്നെയാണ്, പ്രിയ നടൻ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സിനിമ ലോകം




