‘റോഡിലൂടെ പോകുന്ന പെൺകുട്ടികളെല്ലാം ഫോണിലാണ്, മോദിക്കുണ്ടാവൂല ഈ തിരക്ക്’.. വിവാദ പരാമർശവുമായി സലിംകുമാർ…
വിവാദ പരാമർശവുമായി നടൻ സലിംകുമാർ. പെൺകുട്ടികൾ മുഴുവൻ റോഡിലൂടെ ഫോൺ വിളിച്ച് നടക്കുകയാണെന്നും ഇവർക്കൊക്കെ എന്താണിത്രയും പറയാനുള്ളതെന്നുമായിരുന്നു നടന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോൺ കോൾ ഉണ്ടാവില്ലെന്നും നടൻ പറഞ്ഞു.പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ പറവൂരിൽ നിന്ന് കോഴിക്കോട് വരെയുള്ള യാത്രയിൽ റോഡിലൂടെ പോകുന്ന പെൺകുട്ടികളെല്ലാം ഫോണിൽ സംസാരിച്ച് വരുന്നതാണ് കണ്ടത്. നിങ്ങളിനി ശ്രദ്ധിച്ചോ. ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദിക്കുണ്ടാവൂല ഈ തിരക്ക്. പഠിക്കുന്ന പിള്ളേരാണ്. ഒരാളല്ല. എല്ലാവരും ഇങ്ങനെയാണ് വരുന്നത്. ഹോണടിക്കുമ്പോ മാറുമോ, അതുമില്ല. ഒന്നാമത് ചെറിയ വഴിയാണ് നമ്മുടേത്”, അദ്ദേഹം പറഞ്ഞു.
കൂടാതെ ആശാവര്‍ക്കേഴ്‌സ് സമരത്തില്‍ സര്‍ക്കാറിനെ പരിഹസിക്കുകയും ചെയ്തു അദ്ദേഹം.പഴനിയിലും ശബരിമലയിലും ചെയ്യേണ്ട പൂജകള്‍ സ്ത്രീകള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് സലിം കുമാര്‍ പറഞ്ഞു.പിഎസ്‌സി പരീക്ഷയില്‍ സിപിഒ റാങ്ക് ലിസ്റ്റില്‍ വന്ന പെണ്‍കുട്ടികള്‍ കൈയില്‍ കര്‍പ്പൂരം കത്തിക്കുകയാണ്. മട്ടിലിഴയുന്നു. ആശ വര്‍ക്കേഴ്‌സ് തല മുണ്ഡനം ചെയ്യുന്നു. സാധാരണ പഴനിയിലും ശബരിമലയിലും അങ്ങനെയൊക്കെ ഭക്തി കണ്ടിട്ടുണ്ട്. ഈ വഴിപാടൊക്കെ ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.