കാലിന്റെ സ്പർശനം നഷ്ടമായി, കിഡ്നിക്കും കുഴപ്പം.. രണ്ടാൾക്കും ഒരേ അസുഖം.. സായ് കുമാറും ബിന്ദു പണിക്കരും….

മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരദമ്പതിമാരാണ് സായ് കുമാറും ബിന്ദു പണിക്കരും. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭര്‍ത്താവ് മരിച്ച ശേഷം സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു നടി ബിന്ദു പണിക്കര്‍. ഈ സമയത്താണ് ഭാര്യയുമായി പിരിഞ്ഞ സായ് കുമാറുമായി അടുപ്പത്തിലാവുന്നത്. ശേഷം ഇരുവരും വിവാഹിതരാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പിന്നാലെ ഇരുവരും ഒന്നിച്ച് പല വേദികളിലും എത്തിയതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്. സിനിമകളിൽ സജീവമാണെങ്കിലും ആരോ​ഗ്യപ്രശ്നങ്ങളും സായ് കുമാറും ബിന്ദു പണിക്കരും നേരിടുന്നുണ്ട്. നിലവിൽ ഒരു ആയുർവേദ ചികിത്സയിലാണ് ദമ്പതികൾ.

ഈ അവസരത്തിൽ തങ്ങളുടെ അസുഖ വിവരം എന്താണെന്ന് പറയുകയാണ് സായ് കുമാറും ബിന്ദു പണിക്കരും. കാലിലെ സ്പർശം പോലും നഷ്ടമായ തങ്ങൾ ഇപ്പോൾ ആരും പിടിക്കാതെ നടക്കാൻ തുടങ്ങിയെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. സിനിമയില്‍ സജീവമായി അഭിനയിക്കുന്നുണ്ടെങ്കിലും നടക്കുന്നതിനടക്കം ബുദ്ധിമുട്ടുകള്‍ താരദമ്പതിമാര്‍ക്ക് ഉണ്ടായിരുന്നു. പരസ്പരം പിടിച്ചിട്ട് അല്ലാതെ കാലെടുത്ത് കുത്താന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് ഇരുവരും എത്തി. എന്നാല്‍ ഇത്രയും കാലം തങ്ങളുടെ അസുഖമെന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ വന്നുവെന്നാണ് താരങ്ങള്‍ പറയുന്നത്. ഒത്തിരി ചികിത്സകള്‍ നടത്തിയിട്ടും യാതൊരു മാറ്റവുമുണ്ടായില്ല.

നിലവില്‍ ഒരു ആയുര്‍വേദ ചികിത്സയിലാണ് താരദമ്പതിമാര്‍. അവിടെ നിന്നും അത്ഭുതകരമായ മാറ്റമുണ്ടായതിനെ പറ്റിയാണ് അവർ പറയുന്നത്.കാലിലെ സ്പര്‍ശനം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തിയ സായ് കുമാറും ബിന്ദു പണിക്കരും ഇപ്പോള്‍ ആരും പിടിക്കാതെ നടക്കാന്‍ തുടങ്ങിയതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.’ആറ് വർഷത്തിന് മുകളിലായി ഞങ്ങൾക്ക് ഈ അസുഖം തുടങ്ങിയിട്ട്. ഇങ്ങനെ വച്ചോണ്ടിരിക്കയായിരുന്നു. പലടത്തും പലരെയും പോയി കണ്ടു. അപ്പോഴൊന്നും ഇതെന്താണ് സംഭവമെന്ന് ആരും പറയുന്നില്ല. ബ്ലെഡിന്റെ റീ സൈക്കിളിം​ഗ് കുറവാണെന്നാണ് എല്ലാവരും പറഞ്ഞത്. അതിനൊരു പ്രതിവിധി ഇല്ലേ. അതില്ല. കുറച്ച് ​ഗുളിക തരും അത് കഴിക്കും. യാതൊരു കുറവുമില്ല. തന്നതെല്ലാം ആന്റി ബയോട്ടിക് ആയിരുന്നു. പിന്നീട് അതങ്ങ് നിർത്തി. വേദനയോട് പൊരുത്തപ്പെട്ടു. ഞങ്ങൾ കൈപിടിച്ചായിരുന്നു നടന്നോണ്ടിരുന്നത്. ആദ്യമൊക്കെ വിടുമായിരുന്നു. പിന്നീട് കൈപിടിക്കാതെ നടക്കാൻ പറ്റാതായി. ഇപ്പോൾ ഒരുപാട് വ്യത്യാസം വന്നു. അത് പറയാതിരിക്കാൻ വയ്യ’, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button