ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിടെ നടൻ സാ​ഗർ സൂര്യയ്ക്ക് പരിക്ക്…

സിനിമ ചിത്രീകരണത്തിനിടെ നടൻ സാ​ഗർ സൂര്യയ്ക്ക് പരിക്ക്. പ്രകമ്പം എന്ന ചിത്രത്തിന്റെ ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ആദ്യ ഷെഡ്യൂൾ പൂർത്തിയാകാൻ ഇരിക്കെയാണ് അപകടം. പ്രാഥമിക ചികിത്സയ്ക്കായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാഗര്‍ സൂര്യ, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഹൊറര്‍- കോമഡി എന്റര്‍ടെയ്‌നറാണ് പ്രകമ്പം. എറണാകുളത്താണ് പ്രകമ്പനത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുന്നത്.

അമീന്‍, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍, അനീഷ് ഗോപാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’. വിജേഷ് പാണത്തൂര്‍ തന്നെയാണ് കഥയെഴുതിയിരിക്കുന്നത്. നവാഗതനായ ശ്രീഹരി വടക്കനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Back to top button