‘വിജയ്‌യുടെ മുഖത്തടിക്കാൻ ആഗ്രഹം’.. മോദിയെ കാണാൻ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പി ഇരുന്നത് മറക്കരുത്…
സൂപ്പര്‍താരവും ടിവികെ നേതാവുമായ വിജയ്‌യുടെ മുഖത്തടിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് നടന്‍ രഞ്ജിത്ത്.പ്രധാനമന്ത്രിയെ കുറിച്ച് മോശമായി സംസാരിക്കുന്നതിനാണ് അടി കൊടുക്കേണ്ടത്. വിജയ്‌യുടെ തലയ്ക്ക് നല്ല സുഖമില്ലെന്നും രഞ്ജിത്ത് കോയമ്പത്തൂരില്‍ പറഞ്ഞു. മോദി മുസ്‌ലിം ജനതയെ വഞ്ചിച്ചുവെന്ന് പറയുന്ന വിജയ്, 2014 ഏപ്രിൽ 16-ന് കോയമ്പത്തൂരിൽ പ്രധാനമന്ത്രിയെ കാണാൻ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പി ഇരുന്നെന്നും അതു മറന്ന് ഇപ്പോൾ ശകാര ഭാഷയിലാണ് സംസാരമെന്നും നടൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്റ്റാലിനെ ‘അങ്കിൾ’ എന്നും പ്രധാനമന്ത്രിയെ ‘മിസ്റ്റർ’ എന്നും അഭിസംബോധന ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ജനതയെ മോദി വഞ്ചിച്ചുവെന്നാണ് വിജയ് പറയുന്നത്. അങ്ങനെയൊരാളെ കാണാന്‍ എന്തിനാണ് അന്ന് വന്നത്?.ഇതാണോ സംസ്കാരം? പ്രശസ്തിക്കായും തൊഴില്‍ ഇല്ലാത്തത് കൊണ്ടുമല്ല താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നാണ് വിജയ് പറയുന്നത്. ആരാണ് സിനിമയില്ലാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്? എംജിആറോ? അതോ ജയലളിതയോ? അതോ ക്യാപ്റ്റന്‍ വിജയകാന്തോ? ഇവരാരുമല്ല. ഇനി കമല്‍ഹാസനെ ഉദ്ദേശിച്ചായിരിക്കാം പറഞ്ഞതെന്നും രഞ്ജിത്ത് പരിഹസിച്ചു.
‘ഞാൻ ഒരു വോട്ടറാണ്, ഞാൻ ഒരു പൗരനാണ്, എന്റെ അച്ഛൻ മോദിയാണ്. മിസ്റ്റർ… മിസ്റ്റർ എന്ന് കൈ വീശി മോദിയെ അഭിസംബോധന ചെയ്തപ്പോഴെല്ലാം എനിക്ക് വളരെ വേദന തോന്നി’, അദ്ദേഹം കൂട്ടിച്ചേർത്തു.