തനിക്കെതിരായ ലൈംഗികാതിക്രമ പരാതി തള്ളി നടൻ ജയസൂര്യ…
കൊച്ചി: തനിക്കെതിരായ ലൈംഗികാതിക്രമ പരാതി തള്ളി നടൻ ജയസൂര്യ. വ്യാജമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നതെന്നും അവസാനം വരെ പോരാട്ടം തുടരുമെന്നും ജയസൂര്യ പറഞ്ഞു. താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. എന്തിനാണ് ഇത്തരത്തിൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാകുന്നില്ല. പരാതിക്കാരിയുമായി തനിക്ക് യാതൊരു സൗഹൃദവും ഇല്ലെന്നും പോലീസ് ചോദ്യം ചെയ്യലിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യത്തിന് ജയസൂര്യ പ്രതികരിച്ചു.
അവർ ആദ്യം ആരോപണം ഉന്നയിച്ചപ്പോൾ പേര് പറഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയ പൊക്കിയെടുത്ത് അത് ഞാനാണെന്ന്. പിന്നീടവർ ഞാനല്ലെന്ന് ചില ചാനലുകളിൽ പറഞ്ഞു. പിന്നീട് പക്ഷെ അവർ ഞാനാണെന്ന് വീണ്ടും പറഞ്ഞു. 2013 ൽ തൊടുപുഴയിൽ പിഗ്മാൻ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ഇത് സംഭവിച്ചത് എന്നാണ് അവർ ആരോപിക്കുന്നത്. 2013 ൽ അല്ല 2011 ൽ തന്നെ ആ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായിരുന്നു. പിന്നെ തൊടുപുഴയിൽ വെച്ചാണ് ഷൂട്ടിങ് നടന്നത് എന്നാണ് പറയുന്നത്, അല്ല കൂത്താട്ടുക്കുളത്താണ്. പിന്നെ എന്തിനാണ് ഇത്തരത്തിൽ വ്യാജ കാര്യം പറയുന്നത്