ബോധരഹിതനായി കുഴഞ്ഞുവീണു….നടൻ ഗോവിന്ദ ആശുപത്രിയിൽ…

വീട്ടിൽ ബോധരഹിതനായി കുഴഞ്ഞുവീണു.ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ. ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ നടൻ.

ഗോവിന്ദയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഗോവിന്ദയ്ക്ക് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ലൈസൻസുള്ള റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി ഗോവിന്ദയുടെ കാലിന് പരിക്കേറ്റിരുന്നു. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട പുറത്തെടുത്തത്.

Related Articles

Back to top button