‘അതിജീവിതയ്ക്ക് ഒപ്പമെന്നാണ് നിലപാട്, അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല’

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയോട് പ്രതികരണവുമായി നടൻ ആസിഫ് അലി. അതിജീവിതയ്ക്ക് ഒപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു തൻറെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് ഏതെങ്കിലും പറഞാൽ കോടതി നിന്ദ ആകുമെന്നും ആസിഫ് അലി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ആസിഫ് അലിയുടെ പ്രതികരണം.

കോടതിവിധിയെ പറ്റി അഭിപ്രായം പറയുന്നതിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. കോടതിവിധിയെ സ്വീകരിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. ഇരയ്ക്ക് പൂർണ്ണമായി നീതി കിട്ടിയോ എന്ന് പറയാനറിയില്ല. കോടതിവിധിയിൽ അഭിപ്രായം പറയുന്നത് നിന്ദയായിട്ടാണ് എനിക്ക് തോന്നുന്നത്. കോടതി മനസ്സിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു.

Related Articles

Back to top button