കൊല്ലത്ത് സിപിഎം സമ്മേളനം നടക്കുമ്പോൾ മുകേഷ് എവിടെ?..പാർട്ടി പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുന്നത്…
സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാതെ നടനും എംഎൽഎയുമായ മുകേഷ്. മുകേഷ് ജില്ലക്ക് പുറത്താണ് ഉള്ളതെന്നാണ് വിവരം. സ്വന്തം മണ്ഡലത്തിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷിന്റെ അസാന്നിധ്യം ചർച്ചയായിരിക്കുകയാണ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം പാർട്ടി പരിപാടികളിൽ മുകേഷ് പങ്കെടുത്തിട്ടില്ല. സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിലാണ് അവസാനം പങ്കെടുത്തത്.