സുമയ്യയുടെ ചികിത്സാപിഴവ് പരാതിയിൽ നടപടി, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്..

യുവതിയുടെ ശരീരത്തിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്. സ്വതന്തമായ വിദ്ഗ്ധ അഭിപ്രായത്തിനു വേണ്ടി സുമയ്യയുടെ പരാതിയിലെടുത്ത കേസന്വേഷണത്തിൻറെ ഭാഗമായി ബോർഡ് രൂപീകരിക്കാൻ ആവശ്യപ്പെട്ട് ഡിഎംഓക്ക് കത്ത് നൽകി. ഡി എം ഓ ബോർഡ് കൺവീനർ, മുതിർന്ന ഗവ ഡോക്ടർ, പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ നഴ്സിങ് ഓഫീസർ, ഫോറൻസിക് വിദഗ്ദൻ എന്നിവരായിരിക്കും അംഗങ്ങൾ. ആരോഗ്യവകുപ്പ് നേരത്തെ ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ഈ മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ പകർപ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് റഫറൻസിന് മാത്രമായാണ് പൊലീസ് ഉപയോഗിക്കുക.

Related Articles

Back to top button