കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവം.. കേരള കോൺഗ്രസ് (എം) നേതാവിനെതിരെ നടപടി…

തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവത്തിൽ കേരള കോൺ​ഗ്രസ് (എം) നേതാവിനെതിരെ നടപടി. കേരള കോൺഗ്രസ് (എം) നേതാവ് ബാബു ജോസഫിനെതിരെയാണ് നടപടി. പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ബാബു ജോസഫിൽ നിന്ന് രാ‍ജി എഴുതി വാങ്ങി.പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബാബു ജോസഫിനെ നീക്കുകയും ചെയ്തു. ആക്രമണത്തിൽ ഫാദർ ജോൺ തോട്ടുപുറത്തിന് സാരമായി പരിക്കേറ്റിരുന്നു.

കുർബാനയ്ക്കിടെ വിമത വിഭാഗമാണ് ആക്രമണം നടത്തിയത്. അക്രമികൾ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചിരുന്നു. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് എത്തി പള്ളി പൂട്ടിച്ചിരുന്നു. കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാ​ഗം വിശ്വാസികൾ പ്രതിഷേധം ഉയർത്തി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

Related Articles

Back to top button