എഐസിസി സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ പങ്കെടുത്തില്ല.. ആലപ്പുഴ കോൺഗ്രസിൽ കൂട്ടനടപടി.. കായംകുളത്തും മാവേലിക്കരയിലും…
എഐസിസി സെക്രട്ടറി പങ്കെടുത്ത കോൺഗ്രസ് നിയമസഭാ മണ്ഡലം ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാഞ്ഞ അഞ്ച് മണ്ഡലം പ്രസിഡന്റുമാർക്കെതിരെ അച്ചടക്കനടപടി.ഇവർ പ്രസിഡന്റായുള്ള മണ്ഡലം കമ്മിറ്റികൾ ഡിസിസി പിരിച്ചുവിട്ടു.കായംകുളം നിയമസഭാ മണ്ഡലത്തിലെ ചെട്ടികുളങ്ങര, പത്തിയൂർ, പത്തിയൂർ വെസ്റ്റ്, കണ്ടല്ലൂർ നോർത്ത് മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ പാലമേൽ വെസ്റ്റ് മണ്ഡലം കമ്മിറ്റികളാണു പിരിച്ചുവിട്ടത്.
ഫെബ്രുവരി 28നാണ് എഐസിസി സെക്രട്ടറി വി.കെ.അറിവഴകന്റെ സാന്നിധ്യത്തിൽ രണ്ടു നിയമസഭാ മണ്ഡലം കമ്മിറ്റി ജനറൽ ബോഡികളും നടത്തിയത്.മണ്ഡലം പ്രസിഡന്റുമാർ, നിയമസഭാ മണ്ഡലത്തിലെ ബ്ലോക്ക്, ഡിസിസി, കെപിസിസി ഭാരവാഹികൾ എന്നിവരായിരുന്നു ഈ കമ്മിറ്റിയിൽ പങ്കെടുക്കേണ്ടിയിരുന്നത്.എന്നാൽ മണ്ഡലം പ്രസിഡന്റുമാരായ ബെന്നി ജോർജ് (ചെട്ടികുളങ്ങര), സുരേഷ് ആമ്പക്കാട് (പത്തിയൂർ), രാജീവ് വലിയത്ത് (പത്തിയൂർ വെസ്റ്റ്), സുജിത്ത് കൊപ്പേറേത്ത് (കണ്ടല്ലൂർ നോർത്ത്), ശിവപ്രസാദ് (പാലമേൽ വെസ്റ്റ്) എന്നിവർ യോഗത്തിനെത്തിയില്ല.തുടർന്നാണ് നടപടി.