യുഡിഎഫ് പ്രതിഷേധ സദസിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത നടപടി അപലപനീയം…കെയുഡബ്ല്യുജെ

പേരാമ്പ്രയിൽ യുഡിഎഫ്‌ പ്രതിഷേധ സദസ്‌ റിപ്പോർട്ട്‌ ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്‌ത യുഡിഎഫ്‌ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി. മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധകരവും ആണെന്ന് കെയുഡബ്ല്യുജെ വ്യക്തമാക്കി. പരിപാടി ലൈവായി റിപ്പോർട്ട്‌ ചെയ്യുന്നതിനിടെയാണ്‌ മാധ്യമപ്രവർത്തകൻ എ കെ അഭിലാഷിനെ ഒരുസംഘം ആളുകൾ മർദ്ദിച്ചത്.

Related Articles

Back to top button