കലഞ്ഞൂരിലെ ആസിഡ് ആക്രമണം… പ്രതി അറസ്റ്റിൽ…
കലഞ്ഞൂരിലെ ആസിഡ് ആക്രമണത്തിൽ പ്രതി കൊടുമൺ ഐക്കാട് സ്വദേശി ലിതിൻലാൽ അറസ്റ്റിൽ. ശനിയാഴ്ച രാത്രിയാണ് കലഞ്ഞൂർ സ്വദേശി അനൂപ് കുമാറിന് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ലിതിൻ ലാലിൻ്റെ ഭാര്യയുമായി അനൂപിന് അടുത്ത സൗഹൃദം ഉണ്ടെന്ന സംശയത്തിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് ലിതിൻലാൽ മറ്റൊരാളെ ഉപയോഗിച്ച് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂട്ടുപ്രതിക്കായി കൂടൽ പൊലീസ് അന്വേഷണം നടത്തും.
കലഞ്ഞൂർ ജങ്‌ഷനിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകവേ, ഡിപ്പോ ജങ്‌ഷന് സമീപത്തുവച്ച് മുഖംമറച്ച ആൾ ചാടി വീണ് ആസിഡ് ഒഴിക്കുകയായിരുന്നു. വീടിന് പരിസരത്തായിരുന്നതിനാൽ അച്ഛനും മറ്റ് സുഹൃത്തുക്കളും ചേർന്ന് അടൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിക്കുകയായിരുന്നു.