സ്ത്രീയെ കടന്നുപിടിച്ചകേസിൽ അറസ്റ്റിൽ.. വിഷംകഴിച്ച് ആത്‍മഹത്യ.. ആശുപത്രിയിലേക്ക്….
പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പുതുശ്ശേരി ഭാഗം സ്വദേശിയായ ഹരീഷാണ് വിഷം കഴിച്ചത്. അടൂർ ഏനാത്ത് ആണ് സംഭവം. സംഭവത്തെ തുടർന്ന് പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്തശേഷം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യിൽ കരുതിയിരുന്ന വിഷം പ്രതി കഴിച്ചത്.സ്ത്രീയെ കടന്നു പിടിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിലാണു ഹരീഷിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.