വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിനിയിൽ നിന്നും പണം കൈക്കലാക്കിയ പ്രതി പിടിയിൽ…

അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിയായ യുവതിയിൽ നിന്നും 9 ലക്ഷം രൂപ കൈക്കലാക്കിയ പ്രതി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ്റെ പിടിയിൽ. മാരാരിക്കുളം തെക്കു പഞ്ചായത്ത് എട്ടാം വാർഡിൽ പാതിരപ്പള്ളി വടക്കേ അറ്റത്ത് വീട്ടിൽ വിഷ്ണു.വി.ചന്ദ്രൻ ( 31) ആണ് പിടിയിലായത്.പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പലതവണയായി 9 ലക്ഷം രൂപ യുവതിയിൽ നിന്നും കൈകലാക്കുകയും ആണ് ഉണ്ടായത്. ഇത്തരത്തിൽ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ പ്രതി ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ എം. കെ. രാജേഷ് അറിയിച്ചു.

Related Articles

Back to top button