വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കി ഉറങ്ങിക്കിടന്ന 15 കാരനോട് ലൈംഗികാതിക്രമണം…ആലപ്പുഴയിൽ പ്രതിക്ക്….

പതിനഞ്ച് വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് നാല് വർഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെത്തിയിൽ മാരാരിക്കുളം നോർത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ കാക്കരിയിൽ ബാസ്റ്റിനെ (39) യാണ് ചേർത്തല അതിവേഗ പോക്സോ കോടതി ജഡ്ജി വാണി കെ എം ശിക്ഷിച്ചത്. 2023 ഡിസംബർ 8 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.