കുറുവാ ഭീതിയില്‍ നിര്‍ദേശങ്ങളുമായി പൊലീസ്…ഇവയൊക്കെ ശ്രദ്ധിക്കുക…

പറവൂരില്‍ മോഷണം നടത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ കുറുവാ സംഘത്തില്‍പ്പെട്ടവരെന്ന് സംശയം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമാഠി മുനമ്പം പൊലീസ്. വീടുകള്‍ പൂര്‍ണമായി ഇരുട്ടില്‍ മുങ്ങുന്ന സാഹചര്യം ഒഴിവാക്കണം എന്നുള്‍പ്പെടെയാണ് മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന്റെ ജാഗ്രതാ നിര്‍ദേശം. വീടിന്റെ പുറത്ത് ഒരു ലൈറ്റ് ഓണ്‍ ചെയ്ത് ഇടണം. ആയുധ സ്വഭാവമുള്ള വസ്തുക്കള്‍ പറമ്പില്‍ അലക്ഷ്യമായി ഇടരുത്. വീട്ടില്‍ സിസിടിവി ക്യാമറകള്‍ ഉള്ളവരാണെങ്കില്‍ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കണം. റോഡുകളില്‍ അസ്വാഭാവിക സാഹചര്യത്തില്‍ ആളുകളെ കണ്ടാല്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനും പൊലീസ് നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കി.

Related Articles

Back to top button