മേഘാലയ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിയ പ്രതി കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയിൽ പണിക്ക് കയറി..ഒടുവിൽ…

മേഘാലയ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടി പോന്ന പ്രതി പെരുമ്പാവൂരിൽ അറസ്റ്റിൽ. പെരുമ്പാവൂർ കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ആസാം ഡിബ്രിഗഡ് സ്വദേശി രഞ്ജൻ ബോർഗോഹൈൻ അറസ്റ്റിലായത്. മേഘാലയയിലെ ഭക്ഷ്യ സംസ്കരണ സ്ഥാപനത്തിൽ നിന്ന് മോഷണം നടത്തിയതിനാണ് മേഘാലയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോന്ന ശേഷമാണ് ഇയാൾ പെരുമ്പാവൂരിൽ തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞത്. പ്രതി പിടിയിലായതറിഞ്ഞ് മേഖാലയ പൊലീസ് കൊച്ചിയിലെത്തി മറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.

Related Articles

Back to top button