ജാമ്യമെടുത്ത് മുങ്ങിയ പ്രതി 22 വർഷത്തിനു ശേഷം പിടിയിൽ….

മാന്നാർ: 2002ൽ വ്യാജ ചാരായ വില്പന നടത്തിയ കേസിൽ പ്രതിയായിരുന്ന 46കാരനെ 22 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടംപേരൂർ ആനമുടിയിൽ മനോജ് മോഹനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ വ്യാജ ചാരായ വിൽപ്പന നടത്തിയതിന് 2002 ലാണ് മനോജ് മോഹനനെ പൊലീസ് പിടികൂടിയത്. അന്ന് റിമാൻഡിലായ പ്രതി കുറച്ച് ദിവസങ്ങൾക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. തുടർന്ന് കോടതി പ്രതിക്കെതിരെ ലോങ്ങ് പെന്റിങ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയത് അറിഞ്ഞ മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷ്, എസ് ഐ അഭിരാം സി എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സാജിദ്, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘം വീട്ടിലെത്തിയാണ് മനോജിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button