ഒട്ടും കുറ്റബോധമില്ല.. അവസരം ഒത്തു വന്നപ്പോൾ അങ്ങ് കൊന്നു.. ഋതു ജയന്റെ മൊഴി പുറത്ത്…

ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് പ്രതി ഋതു ജയൻ. അവസരം ഒത്തു വന്നപ്പോൾ കൊന്നു എന്ന് ഋതു ജയൻ കസ്റ്റഡിയിൽ പൊലീസിന് മൊഴി നൽകി. കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണ് താൻ ആക്രമണം നടത്തിയതെന്ന് ഋതു ജയൻ ആവർത്തിച്ചു. 2 ദിവസം മുൻപ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു.എന്നാൽ അന്ന് അയൽവാസികൾ കൂടുതൽ പേർ ഉണ്ടായിരുന്നത് കൊണ്ടാണ് ആക്രമണം നടത്താതിരുന്നതെന്ന് ഋതു ജയന്റെ മൊഴി.

പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇക്കാര്യങ്ങൾ പറഞ്ഞത്. ഋതു ജയനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ട് പോകും. കൊലപാതകത്തിനു കാരണം ഉഷ, വേണു, വിനീഷ, ജിതിൻ എന്നിവരോട് ഉണ്ടായ കടുത്ത വൈരാഗ്യമായിരുന്നു.മോട്ടോർ സൈക്കിളിൽ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് പ്രതി തലയ്ക്കടിക്കുകയും പിന്നീട് കൈയ്യിൽ കരുതിയിരുന്ന കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.ജയിലിന് ഉള്ളിലും പ്രതി യാതൊരു ഭാവഭേദവും ഇല്ലാതെയാണ് പെരുമാറിയത് എന്നാണ് പൊലീസിന് ജയിലധികൃതർ നൽകിയ വിവരം.

Related Articles

Back to top button