ആശുപത്രി വാർഡിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ…

കോട്ടയം: കോട്ടയത്ത് ആശുപത്രി വാർഡിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി അമീർ ഹംസ (56) ആണ് അറസ്റ്റിലായത്. 12 ഗ്രാം സ്വർണവും പണവും ഉൾപ്പെടെ ഒന്നേകാൽ ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതി കവർന്നത്.കോട്ടയം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ജനുവരി 13 നാണ് നഗരത്തിലെ സ്വകാര്യ ആശുപതിയിൽ കവർച്ച നടന്നത്.



