പൊലീസ് സ്റ്റേഷനിൽ ബോംബേറ്.. പ്രതി ഇനി സെൻട്രൽ ജയിലിൽ… സെൻട്രൽ ജയിലിലേക്ക് പോകുന്നത് ആരെന്നോ?….

പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞതടക്കം നിരവധി ക്രിമിനൽകേസുകളിലെ പ്രതിയായ വസീം(24)സെൻട്രൽ ജയിലിലേക്ക്. കാട്ടാക്കട, വിളപ്പിൽശാല , നെയ്യാർഡാം, ആര്യനാട് പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.ഇതോടെയാണ് നടപടി.പെരുംകുളം കൊണ്ണിയൂർ പൊന്നെടത്താംകുഴി സ്വദേശിയും അരുവിക്കര ചെക്കനാലപുറം ഡാം റോഡിൽ സി എസ് വില്ലയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ ഇയാളെ കോട്ടൂരിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ കലക്റ്റർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് അരുവിക്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമക്കേസുകളടക്കം ഏഴോളം ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ മുമ്പ് നെയ്യാർഡാം പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലും പ്രതിയാണ്.

Related Articles

Back to top button