പെൺകുട്ടിക്കൊപ്പം ഒളിച്ചോടി..പിന്നാലെ അറസ്റ്റ്..കോടതിയിലെത്തിയപ്പോൾ പെൺകുട്ടിയും കയ്യൊഴിഞ്ഞു..ഒടുവിൽ കോടതിയിൽ ആത്മഹത്യശ്രമം..ഗുരുതര പരിക്ക്…
തിരുവനന്തപുരം:നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും പോക്സോ കേസ് പ്രതി ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മാരായമുട്ടം സ്വദേശി വിപിനാണ് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വിപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പാറശ്ശാല പൊലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണ് ഇയാൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടി കേസിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി കോടതിയിൽ ഇയാൾക്കെതിരെ മൊഴി നൽകിയതോടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്.