ജാമ്യത്തിലിറങ്ങി മുങ്ങി കൊലപാതക കേസിലെ പ്രതി…20 വർഷങ്ങൾക്കുശേഷം പിടിയിൽ….

രണ്ട് കൊലപാതക കൊലപാതക കേസുകളിൽ ജാമ്യമെടുത്ത് വിദേശത്തേക്ക് മുങ്ങിയ പ്രതി 20 വർഷങ്ങൾക്കുശേഷം പിടിയിൽ. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി ഷിജുവാണ് പിടിയിലായത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ലുക് ഔട്ട് നോട്ടീസ് പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് പോലീസ് പിടികൂടിയത്.

2006 ലും 2009 ലും മെഡിക്കൽ കോളേജ്, കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ടു കൊലക്കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം കുവൈറ്റിലേക്ക് മുങ്ങുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോഴാണ് പിടിയിലാവുന്നത്. പ്രതിയെ കഴക്കൂട്ടം പൊലീസിന് കൈമാറി.

2007-ൽ മെഡിക്കൽ കോളേജ് അനീഷ് വധക്കേസിലും, 2009 കഴക്കൂട്ടം സുൽഫിക്കർ വധക്കേസിലും പ്രതിയാണ് ഷിജു ചന്ദ്രദാസ്. മെഡിക്കൽ കോളജ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഷിജു. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Related Articles

Back to top button