160ലധികം കേസുകളില്‍ പ്രതികള്‍.. കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍…
കേരളത്തില്‍ നിരവധി മോഷണ കേസുകളില്‍ പ്രതികളായ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. പൂവരണി ജോയി, അടൂര്‍ തുളസീധരന്‍ എന്നിവരാണ് പിടിയിലായത്. സെപ്റ്റംബര്‍ 18 ന് വിവിധ ക്ഷേത്രങ്ങളില്‍ നടത്തിയ മോഷണത്തിലാണ് ഇരുവരെയും വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 160 പരം കേസുകളില്‍ പ്രതികളാണിവര്‍.
ഒരു രാത്രിയില്‍ നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. 18 ന് രാത്രി പാച്ചുവിളാകം ദേവീക്ഷേത്രത്തിയായിരുന്നു ആദ്യ മോഷണം. ഇതില്‍ സ്വര്‍ണ പൊട്ടുകളും വളകളും താലിയും കവര്‍ന്നു. ഇവിടെ നിന്നും സിസിടിവി കാമറയുടെ ഡിവിഡിയാണെന്ന് തെറ്റിദ്ധരിച്ച് ക്ഷേത്രത്തിലെ ഇന്‍വര്‍ട്ടറും കവര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്.