ധീരജ് വധക്കേസ് പ്രതി യുഡിഎഫ് സ്ഥാനാര്‍ത്ഥി.. നിലവില്‍ നാലാം വാര്‍ഡിലെ….

ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ആറാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന സോയിമോന്‍ സണ്ണിയാണ് മത്സരത്തിനിറങ്ങുന്നത്.
ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാം വാര്‍ഡ് അട്ടിക്കുളത്തുനിന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സോയിമോന്‍ മത്സരിക്കുക. നിലവില്‍ നാലാം വാര്‍ഡിലെ യുഡിഎഫ് മെമ്പറാണ്.2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്.



