ബന്ധുവിന്‍റെ വസ്തു വാങ്ങി അയൽവാസി വീട് വെച്ചു…വൈരാഗ്യം..ചെങ്ങന്നൂരിൽ വീട് കയറി ആക്രമിച്ച പ്രതിക്ക്..
ബന്ധുവിന്‍റെ വസ്തു വാങ്ങി അയൽവാസി വീട് വെച്ചതിലുള്ള വൈരാഗ്യത്തിൽ വീട് കയറി ആക്രമിച്ചു വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒന്നാം പ്രതി ജോണി ഉമ്മനെ ഏഴുവർഷവും ഏഴുമാസത്തേക്കും തടവിനും 20000 രൂപ പിഴയും വിധിച്ചു. ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വീണ വി എസാണ് ശിക്ഷ വിധിച്ചത്. പ്രോസക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്കൂട്ടർ അഡ്വക്കേറ്റ് ദിവ്യ ഉണ്ണികൃഷ്ണൻ ഹാജരായി. പ്രോസിക്യൂഷൻ ലൈസൻ ഓഫീസർ ഗിരിജ കുമാരി, സിവിൽ പൊലീസ് ഓഫീസറായ രാജേഷ്, മനുകുമാർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. ചെങ്ങന്നൂർ പൊലീസ് സബ് ഇൻസ്പെക്ടർ നിധീഷാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. ഈ കേസിലെ രണ്ടാം പ്രതിയായ ജോളി ഉമ്മാനെ കോടതി വെറുതെ വിട്ടു.