കത്തിയുമായി വധഭീഷണി മുഴക്കി.. കൊല്ലം മേയറുടെ വസതിയിൽ.. യുവാവ് പിടിയിൽ….
കൊല്ലം മേയര്‍ക്കെതിരെ ഭീഷണി മുഴക്കിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി അനിൽ കുമാറാണ് പിടിയിലായത്. കത്തിയുമായി വധഭീഷണി മുഴക്കി മേയറുടെ വീട് അന്വേഷിച്ചെന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി. പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന സമയം പ്രതി മദ്യ ലഹരിയിൽ ആയിരുന്നു.
വിശദമായ ചോദ്യം ചെയ്യലിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് പിടിയിലായ അനിൽ കുമാർ.