കൊല്ലത്ത് 65 വയസുള്ള വയോധികയെ ലൈംഗികമായി പീഡിപിച്ച് കടന്നു.. മണിക്കൂറുകൾക്കകം പ്രതി പിടിയിൽ…
65 വയസുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു കടന്നു കളഞ്ഞ പ്രതിയെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത പുനലൂർ പോലീസ് .വാഹനാപകടത്തിൽ പരുക്ക് പറ്റി കിടപ്പുരോഗിയായ 65 വയസുള്ള വയോധികയെ ഒറ്റയ്ക്ക് താമസിച്ചു വന്ന വീട്ടിൽ വാതിലിന്റെ പൂട്ട് തള്ളിത്തുറന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു പ്രതി.
ഇയാളെ എതിർക്കാൻ ശ്രമിച്ചപ്പോൾ കത്രിക കൊണ്ട് മുഖത്ത് വരഞ്ഞും, നിലവിളിച്ചപ്പോൾ മുഖത്ത് മുളക് പൊടി വിതറി കടന്നു കളയുകയും ചെയ്യുകയായിരുന്നു. പ്രതിയെ പുനലൂർ പോലീസ് കൃത്യം നടന്നു ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു. ഏലാദിമംഗലം സ്വദേശി 52 വയസുള്ള തുളസീധരൻ ആണ് അറസ്റ്റിലായത്. കൃത്യത്തിനു ശേഷം സ്ഥലത്ത് നിന്നും കടന്നു കളഞ്ഞ ഇയാളെ പുനലൂർ SHO രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത സമയം തൊട്ടു നടത്തിയ അന്വേഷണത്തിന് ഒടിവിലാണ് ഇന്ന് വൈകിട്ട് 7.30 മണിയോടെ അറസ്റ്റ് ചെയ്തത്.