വാഹനപരിശോധനയ്ക്കിടെ സിവിൽ പൊലീസുകാരനെ ബൈക്കിടിച്ച ശേഷം പ്രതി ചെയ്യ്തത്…

തിരുവനന്തപുരം : തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ സിവിൽ പൊലീസുകാരനെ ബൈക്കിടിച്ച ശേഷം പ്രതി കടന്നു കളഞ്ഞു.വിഴിഞ്ഞം സ്റ്റേഷനിലെ സി പി ഒ രാകേഷിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി ഓടെയായിരുന്നു അപകടം നടന്നത്.

വിഴിഞ്ഞം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ മറ്റൊരു വാഹനം പരിശോധിക്കുന്നതിനിടയിൽ എത്തിയ ബൈക്കിന് കൈ കാണിച്ചുവെങ്കിലും രണ്ടു പൊലീസുകാരെ വെട്ടിച്ച് അമിതവേഗതയിലെത്തിയ ബൈക്ക് രാകേഷിനെ ഇടിച്ചുതെറിപ്പിച്ച് കടന്നു കളയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇടുപ്പ് ഭാഗത്ത് ഗുരുതര പരിക്കേൽക്കുകയും കയ്യിൽ മുറിവേൽക്കുകയും ചെയ്തു.

Related Articles

Back to top button