9 വയസുകാരി കോമയിലായ അപകടം…ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ…
വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര പൊലീസ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. പേടി കൊണ്ടാണ് ഇത്രയും നാള് പൊലീസിന് മുന്നില്‍ കീഴടങ്ങാതിരുന്നത് പ്രതി ഷെജിൽ
ഒമ്പത് വയസുകാരി ദൃഷാനയെ കോമ സ്ഥിതിയിലാക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത അപകടത്തിന് കാരണക്കാരനായ പ്രതി സംഭവം നടന്ന ഒരു വർഷത്തിന് ശേഷമാണ് പിടിയിലാവുന്നത്. ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതി പുറമേരി സ്വദേശി ഷെജീലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനസാക്ഷിയുടെ തരിയില്ലാത്ത ഷെജിലിന് മാപ്പില്ലെന്നും ഉചിതമായ ശിക്ഷ നൽകണമെന്നും ദൃഷാനയുടെ അമ്മ സ്മിത പ്രതികരിച്ചു.