കെ.എസ്.ആര്‍.ടി.സി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം.. അമ്പലപ്പുഴയിൽ…

ഭർത്താവുമൊത്ത് ബൈക്കിൽ പോകവെ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. എടത്വ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന (24) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടുകൂടി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ കേളമംഗലം ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തു വെച്ചാണ് അപകടം. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീണ മെറീനയുടെ മുകളിലൂടെ ബസ് കയറിയിറങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചത്.

മാതാ അമ്യതാനന്ദമയി ആശുപതിയില്‍ നേഴ്‌സായി ജോലി നോക്കുന്ന മെറീന വീട്ടിലേയ്ക്ക് വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ട്രെയിനില്‍ അമ്പലപ്പുഴയില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മെറീന ഭര്‍ത്താവ് ഷാനോ കെ. ശാന്തനോടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനോ കെ ശാന്തനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Related Articles

Back to top button