ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.. പൊലീസുകാരന് ദാരുണാന്ത്യം…

accident in thrissur one died

വാഹനങ്ങൾ കൂട്ടിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം. ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാഡ് രമേശ് (63) ആണ് മരിച്ചത്. പിലാക്കോട് സ്വദേശിയായിരുന്നു. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. എതിരെ വന്ന ബൈക്കുമായി രമേശിന്‍റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ തൃശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

Related Articles

Back to top button