ആറ്റുകാൽ പൊങ്കാലയ്ക്ക് പോയവർ സഞ്ചരിച്ച വാഹനം മറിഞ്ഞു.. വാഹനത്തിൽ ഉണ്ടായിരുന്നത് 19പേർ…
കൊല്ലത്തു നിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് 19 യാത്രക്കാരുമായി പോയ ടെംപോ ട്രാവലർ മറിഞ്ഞ് അപകടം.സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. ഭക്തരുമായി പോയ മിനിബസ് ആക്കുളം പാലത്തിന് സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ചവറ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു അപകടം. 12 സ്ത്രീകൾക്കും രണ്ട് പുരുഷന്മാർക്കും അഞ്ചുകുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും എസ്.എ.ടിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.