പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം…യുവതിക്ക് ദാരുണാന്ത്യം…

പത്തനംതിട്ട: പത്തനംതിട്ടയിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പത്തനംതിട്ട പന്തളത്താണ് അപകടം സംഭവിച്ചത്. പട്ടാഴി സ്വദേശി ലിനുമോൾ ആണ് മരിച്ചത്. ഭർത്താവ് എൽദോസിന് പരിക്കേറ്റു. സ്കൂട്ടറിനെ മറികടക്കവേ ബസ് സ്കൂട്ടറിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം സംഭവിച്ചത്.



