പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം.. യുവാവിന് ദാരുണാന്ത്യം…
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി ആദിത്യനാണ് (28) മരിച്ചത്. ഒറ്റപ്പാലം പാലപ്പുറത്ത് വെച്ച് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം ഉണ്ടായത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രി 7 മണിയോടെ ആദിത്യൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പാലപ്പുറം കാവേരി ഓഡിറ്റോറിയത്തിന് മുന്നിൽ വച്ചാണ് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.