സുഹൃത്തിന് പൊലീസിൽ ജോലി കിട്ടിയ സന്തോഷം.. ഒടുവിൽ സങ്കട കടലിലേക്ക്.. നാല് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം….
സുഹൃത്തിന് പൊലീസിൽ ജോലി കിട്ടിയ സന്തോഷത്തിന് നടത്തിയ പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ 4 യുവാക്കൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. ജോലി കിട്ടിയ യുവാവ് ഉൾപ്പെടെ രണ്ട് പേർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമാണ്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ അപകടമുണ്ടായത്.
ലത്തൂരിലെ കരേപൂർ ഗ്രാമവാസിയായ അസിം പശാമിയ ശൈഖ് എന്ന 30കാരന് സംസ്ഥാന റിസർവ് പൊലീസ് ഫോഴ്സിൽ നിയമനം ലഭിച്ചിരുന്നു. ഇതിന്റെ സന്തോഷത്തിലാണ് അസിമും അഞ്ച് സുഹൃത്തുക്കളും തിങ്കളാഴ്ച രാത്രി ആഘോഷിക്കാനായി യാത്ര പോയത്. മടക്ക യാത്രയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ചൊവ്വാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഛത്തപതി സംബാജിനഗർ – ലത്തൂർ റോഡിലായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.