കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു.. കെഎസ്ആർടിസി ബസ് കുഴിയിലേക്ക് വീണു.. 6 പേർക്ക്….

കൊല്ലം കൊട്ടാരക്കര പൊലിക്കോട്എംസി റോഡിലാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി വോൾവോ ബസ്സും ടൂറിസ്റ്റ് ബസ്സും തട്ടിയാണ് അപകടം. ആനയുമായി പോയ ലോറിയ മറികടക്കുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്തു നിന്നും വന്ന കെഎസ്ആർടിസി ബസ്സാണ് എതിർവശത്തുനിന്നും ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞത്.

Related Articles

Back to top button