ടാങ്കർ ലോറിക്കടിയിൽ പെട്ടു.. സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം… സംഭവം അരൂരിൽ…
അരൂർ : ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.കോടംതുരുത്ത് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ എഴുപുന്ന സൗത്ത് കരുമാഞ്ചേരിയിൽ കാരിക്കോടത്ത് ജോസഫ് റെജിനോൾഡ് (30) ആണ് മരിച്ചത്. എരമല്ലൂർ കണ്ണുകുളങ്ങര ഭാഗത്ത് വച്ച് ഇന്ന് വൈകിട്ട് ആണ് അപകടം ഉണ്ടായത്. ജോസഫ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി സ്ക്കൂട്ടറിൻ്റെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബാരിക്കേഡിൽ ഇടിച്ച സ്കൂട്ടർ ഫുഡ്പാത്തിലേക്കും യാത്രക്കാരനായ ജോസഫ് ടാങ്കറിൻ്റെ അടിയിലേക്കും വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ജോണി,മെറ്റിൽഡ ദമ്പതികളുടെ മകനാണ്. സംസ്ക്കാരം നാളെ വല്ലത്തോട് സെൻ്റ് ജോസഫ് പള്ളിൽ നടക്കും.