മാവേലിക്കരയിൽ വാഹനാപകടം.. യുവാവിന് ദാരുണാന്ത്യം.. അപകടത്തിൽ മരിച്ചത്….
ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കെഎസ്ആർടിസി വർക്ക്ഷോപ്പ് റിക്കവറി വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.വെട്ടിയാർ സ്വദേശി സന്ദീപ് സുധാകരൻ ആണ് മരിച്ചത്.28 വയസായിരുന്നു.രാവിലെ എട്ടുമണിയോടെ ചെങ്ങന്നൂർ മാവേലിക്കര റോഡിലാണ് അപകടം ഉണ്ടായത്.
മാവേലിക്കര ചെങ്ങന്നൂർ റോഡിലുള്ള പെണ്ണുക്കര പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ച് പുറത്തേക്കിറങ്ങുന്നതിനിടെ പിന്നിൽ നിന്നും എത്തിയ വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു.ഉടൻതന്നെ ആളുകൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇലക്ട്രീഷ്യനായ സന്ദീപ് ജോലിക്കായി പോകവെയാണ് അപകടം ഉണ്ടായത്.