നൃത്ത പരിപാടിക്കിടയിലെ അപകടം…മൃദംഗ വിഷൻ പ്രൊപ്പറേറ്റ‍ർ നികോഷ് എത്തിയില്ലെങ്കിൽ കടുത്ത നടപടി..

കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേൽക്കാനിടയായ സംഭവത്തിലെ പ്രധാന പ്രതി നികോഷ് കുമാർ ഇന്ന് പൊലീസ് മുമ്പാകെ ഹാജരാകണം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്താനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചത്. കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദം എന്ന പേരിൽ ഗിന്നസ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ എന്ന സ്ഥാപനത്തിന്‍റെ പ്രൊപ്പറേറ്ററാണ് നിഗോഷ് കുമാർ. ഇയാൾ ഹാജരായാൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഉമാ തോമസിന് പരിക്കേറ്റ കേസിൽ മാത്രമല്ല സാമ്പത്തിക ചൂഷണം നടത്തിയെന്ന കേസിലും പിടിവീഴും. ഹാജരായില്ലെങ്കിൽ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button