സിനിമ ചിത്രീകരണത്തിനിടെ അപകടം…നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക്…

മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം. നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. മൂന്നാര്‍ മറയൂരിന് സമീപം തലയാറിൽ വെച്ച് ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത് . ഷാജി കൈലാസിന്‍റെ പുതിയ സിനിമയായ വരവിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സിനിയുടെ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button