ആലപ്പുഴയിലെ പാലം അപകടം.. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം…
ആലപ്പുഴ ജില്ലയിലെ കീച്ചേരിക്കടവ് പാലം നിർമാണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ച് അന്വേഷിച്ച പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ചു. സംഭവത്തില്‍ പാലം നിര്‍മ്മാണ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഈക്കാര്യം അറിയിച്ചത്.
നിർമാണ ചുമതലയില്‍ ഉണ്ടായിരുന്ന പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്‍റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുവാനും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.