ബന്ധുവിന്റെ സംസ്കാര ചടങ്ങുകൾക്കിടെ കർപ്പൂരം കത്തിച്ചപ്പോൾ തീ ആളിപ്പടർന്നു.. യുവാവിന്..

 റാന്നിയിൽ സംസ്കാരച്ചടങ്ങിനിടെ അപകടം. ഗ്യാസ് ക്രിമറ്റോറിയത്തിൽ തീ പടർത്തിന് പിന്നാലെയായിരുന്നു അപകടം. സംസ്കാരച്ചടങ്ങിനിടെ കർപ്പൂരം കത്തിച്ചപ്പോൾ അപ്രതീക്ഷിതമായി തീ ആളിപ്പടരുകയായിരുന്നു. പുതമൺ സ്വദേശി ജിജോ പുത്തൻപുരയ്ക്കലിനാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവിന്റെ സംസ്കാര ചടങ്ങുകൾക്കിടെ കർപ്പൂരം കത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. കർപ്പൂരം കത്തിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു. പൊള്ളലേറ്റ ജിജോയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. വാതകച്ചോർച്ചയാണ് അപകടകാരണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

Related Articles

Back to top button