ബൈക്ക് വാനിൽ ഇടിച്ച് അപകടം.. യുവാവിന് ദാരുണാന്ത്യം.. ഒരാൾക്ക്…
നിയന്ത്രണം നഷ്ടമായ ബൈക്ക് വാനിൽ ഇടിച്ച് അതിരമ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടയം–എറണാകുളം റോഡിൽ കോതനല്ലൂർ കളത്തൂർ കവലയിലാണ് അപകടം.എറണാകുളം ഭാഗത്തു നിന്നു പത്തനംതിട്ട ഭാഗത്തേക്കു പോകുകയായിരുന്ന വാനും എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ബൈക്കും തമ്മിലാണു കൂട്ടിയിടിച്ചതെന്നു പൊലീസ് പറഞ്ഞു. ഇടിയുടെ ആ ഘാതത്തിൽ ബൈക്ക് യാത്രികരായ 2 പേരും റോഡിൽ തെറിച്ചുവീണു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചു.