കൊല്ലത്ത് നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു; രണ്ട് മരണം…
നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്കും യാത്രക്കാരിയ്ക്കും ദാരുണാന്ത്യം. കൊല്ലം ആയൂർ അകമണിലാണ് അപകടമുണ്ടായത്. അകമൺ അജ്മൽ മൻസിലിൽ സുൽഫിക്കറാണ് (45 ) മരിച്ച ഓട്ടോഡ്രൈവര്‍. യാത്രക്കാരിയായ ആയൂർ സ്വദേശി രതിയും അപകടത്തില്‍ മരിച്ചു.
ഭർത്താവ് സുരേഷിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.




