‘സർ, ഇത് പാലക്കാടാണ്, ചൂടായിക്കഴിഞ്ഞാൽ പൊള്ളിയുരുകും’!പരിഹാരമായി എസി റസ്റ്റ് റൂം….

പാലക്കാട് കെ എസ് ആ‌‌ർ ടി സി ജീവനക്കാ‌ർക്ക് എ സി റസ്റ്റ് റൂം ഒരുക്കി ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാ‌ർ. സാറെ ഇത് പാലക്കാടാണ്…ചൂടാണെന്ന് കെ എസ് ആർ ടി സി ജീവനക്കാർ പറ‌ഞ്ഞപ്പോൾ അത് എയർകണ്ടീഷൻ തെയ്തു നൽകിയെന്ന് ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാർ. നിലവിൽ സ്ത്രീകളടക്കമുള്ള ജീവനക്കാർ ട്രിപ്പ് കഴിഞ്ഞു വന്നതിനു ശേഷം വിശ്രമിക്കുന്നത് എയർകണ്ടീഷൻ ചെയ്ത മുറിയിലാണ്. ‘സർ, ഇത് പാലക്കാടാണ്, ഇതിന്റെ മോളിൽ കയറിയിരുന്നാൽ ചൂടായിക്കഴിഞ്ഞാൽ പൊള്ളിയുരുകും, എയർ കണ്ടീഷൻ ചെയ്തു തന്നില്ലേ’ യെന്നും കെബി ഗണേഷ് കുമാർ.  കേരളത്തിലെ ആദ്യത്തെ എയർ കണ്ടീഷൻ ചെയ്ത ഓഫീസ് പാലക്കാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്

Related Articles

Back to top button