നാളെ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് എബിവിപി….
പത്തനംതിട്ടയിലെ നഴ്സിങ് കോളേജ് വിദ്യാർഥിനി അമ്മു സജീവൻ്റെ മരണത്തിൽ ജില്ലയിൽ തിങ്കളാഴ്ച (നവംബർ 25) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. കോളേജിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും വീഴ്ചയിൽ പ്രതിഷേധിച്ചും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുമാണ് വിദ്യാഭ്യാസ ബന്ദ്. അമ്മു സജീവൻ്റെ മരണത്തിൽ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കെഎസ്‍യു കഴിഞ്ഞ ദിവസം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.