പി.വി അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു…എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്…

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.വി. അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കോണ്‍ഗ്രസിന്റെ പരാതി. എല്‍ഡിഎഫ് വാഹന പ്രചാരണ ഓഡിയോയില്‍ അന്‍വറിനെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബേപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് മാറാട് പൊലീസില്‍ പരാതി നല്‍കിയത്. അന്‍വറിനെതിരെ വ്യക്തിഹത്യ നടത്തുന്ന പ്രസംഗം തയ്യാറാക്കിയത് സിപിഎം ആണെന്നും പരാതിയില്‍ പറയുന്നു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയോ ബോര്‍ഡോ പ്രദര്‍ശിപ്പിക്കാത്ത, വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചിട്ടുള്ള ഇത്തരം പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ഇത്തരം പ്രവണതകള്‍ നിര്‍ത്തണമെന്നും പരാതിയില്‍ കോൺഗ്രസ് ആവശ്യപ്പെട്ടു. വ്യക്തിഹത്യ നടത്തിക്കൊണ്ട് വാഹനപ്രചാരണ പരിപാടി നടത്തിയ ഓട്ടോ ഡ്രൈവറെയും പിന്നിലുള്ളവരെയും കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.എൽഡിഎഫ് സ്ഥാനാര്‍ഥി പി.എ മുഹമ്മദ് റിയാസിന് വേണ്ടി സിപിഎമ്മാണ് പ്രസംഗം തയ്യാറാക്കിയതെന്നും പരാതിയിലുണ്ട്.

Related Articles

Back to top button